Recent Movies

ഒത്തുകളി: കുസൃതിക്കുട്ടന്‍ ശ്രീശാന്ത് അറസ്റ്റില്‍




Delhi Police Commissioner Neeraj Kumar addresses media on IPL 2013 spot-fixing controversy
ഐ.പി.എല്ലില്‍ വാതുവെപ്പുകാരുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്ന പേരില്‍ മലയാളിയായ രാജസ്ഥാന്‍ റോയല്‍സ് താരം എസ് ശ്രീശാന്തിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് വാതുവെപ്പ് സംഘത്തിനും മറ്റു രണ്ട് രാജസ്ഥാന്‍ റോയല്‍സ് താരത്തിനുമൊപ്പം ശ്രീയെ പിടികൂടിയത്.

പുതിയാപ്ല യൂസഫ് പത്താന്റെ കുട്ടിക്കളി




Yusuf Pathan's controversial Run-Outഐ.പി.എല്ലില്‍ കോടിരൂപ നല്‍കി നഷ്ടക്കച്ചോടത്തിലേര്‍പ്പെട്ട കിംഗ് ഖാന്‍ ഷാറൂഖ് ഖാന്റെ താരം യൂസഫ് പത്താന്‍ 14 കളികളില്‍ നിന്നായി ഒരുമത്സരത്തില്‍മാത്രം തിളങ്ങി. സല്‍പേരൊന്ന് വീണ്ടെടുക്കാന്‍ നോക്കി. അപ്പോഴതാ പുതിയാപ്ലന്റെയൊരു കുട്ടിക്കളി. റണ്ണൗട്ടാകുമെന്നുറപ്പായപ്പോള്‍ പുതിമണവാളന് പെട്ടെന്ന് ക്രിക്കറ്റ് കളിമാറി ഫുട്‌ബോളായിപ്പോയി, സ്വാഭാവികം! കെട്ടിയ പെണ്ണിന് മുന്നില്‍ തിളങ്ങാമെന്ന് കരുതിയായിരിക്കാം.

ആര്‍ക്കും പറ്റാവുന്നരബദ്ധം....

കോപ്പിയടിക്കണ്ടാന്ന് ഉമ്മ പറഞ്ഞതാ }


sameer, Udma, life style, അള്ളാ പണിപാളി... എന്തൊകകെയായിരുന്നു ബഹളം..മലപ്പുറം കത്തി..അമ്പും ബില്ലും. മൊഡ്യൂള്‍ ഒന്നുമുതല്‍ പത്തുവരെ മിനി ഫോട്ടോസ്റ്റാറ്റെടുത്തും മൂട്ടയെവുത്തെഴുതിയും അടിവസ്ത്രത്തിനിടയിലും ബെല്‍റ്റിന്റെ ഇടയിലും ഷൂക്കകകത്തും വെച്ചതൊക്കെ ഒരൊറ്റ നിമിഷംകൊണ്ട് പാഴായി. അല്ലേലും ഞാന്‍ വിചാരിച്ചില്ല യൂണിവേഴ്‌സിറ്റിക്കാര് അടിവസ്ത്രം പവെ തപ്പാസാക്കുമെന്ന്. എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു. കോപ്പി പിടിച്ചതും പോര,, 3000 രുപ ഫൈനും അടക്കണോലു. ഇതെവിടുത്തെ ന്യായം!

ദേ വീണ്ടും കരണ്ടുപോയി }

sameer, exam time best time,
ദേ കമ്പ്യൂട്ടറിനു മുന്നിലിരുന്നതേയുള്ളൂ... ഇന്റര്‍നെറ്റ് കണക്ഷന്‍ ഓണയതേയുള്ളൂ.... ഗൂഗിള്‍ ക്രോം ഒന്നു ഓപണ്‍ ചെയ്തതേയുള്ള... അപ്പോഴേക്കും കരണ്ടു പോയി...എന്റെ പ്രിയപ്പെട്ട മന്ത്രീ എന്റെ ക്ഷമ പരീക്ഷിക്കരുത്. എന്നാലും ഈ കരണ്ട് പോകുന്നതിനെ മന്ത്രിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിന്നെ ആരെ പറയണം? മന്ത്രിക്ക് ഈ വകുപ്പ് കൊടുത്തവരെ പറയണം. വല്ല വിഭ്യാഭ്യാസ വകുപ്പോ കൊടുത്താമതിയായിരുന്നു. എന്നാല്‍ പിന്നെ ആ വകുപ്പും കുത്തുപാളയെടുത്തേക്കുമായിരുന്നു. എന്നാ പിന്നെ നമുക്കൊന്നും കൂടുതല്‍ പഠിക്കേണ്ടി വരില്ലല്ലോ. അബ്ദുര്‍ റബ്ബ് ഏറ്റെടുത്തതാണ് ഇപ്പോഴെല്ലാം കൊളമാക്കിയത്. ജയ് ആര്യാാാാാാടന്‍

ഞമ്മക്കീടെ പരീക്ഷെ... ഞിങ്ങക്കോ ?

exam time best time, friends, Udma, sameer,
എല്ലാര്‍ക്കും പെട്ടെന്ന് സമയം തീരാത്തത് പവര്‍ക്കട്ട് സമയത്താണ്. നമ്മക്കാണെങ്കില്‍ ഏറ്റവും പെട്ടെന്ന് സമയം തീരുന്നത് പരീക്ഷാ ഹാളിലും. 260 പേജുള്ള ഒരുബുക്കും തന്ന അതില്‍ രണ്ട് പേജുള്ള ചോദ്യപേപ്പറും തന്ന 28 പേജ് തീര്‍ക്കാനാണ് യൂണിവേഴ്‌സിറ്റി പറയുന്നത്. എന്നാലും കഷ്ടിച്ച് ചക്ക എഴുത്ത് എഴുതിയാലും 15 നപ്പുറം പോവില്ല. 13 പേജിന്റെ കായി തിരിച്ചുതന്നിരുന്നേല്‍ വല്ല്യ ഉപകാരമായിരുന്നു.

ചങ്ങായിമാരെ നിങ്ങള്‍ക്കെല്ലൊ സുഖോന്നല്ലേ }



friends, wish, life style, ചങ്ങായിമാരെ നിങ്ങള്‍ക്കെല്ലൊ സുഖോന്നല്ലേ...നമ്മക്കീടെ പരമസുഖം
കൊറേയായി കാണാത്തെ. ഓരാരാള് ഓറോറെ പണിനോക്കി ദുബൈക്ക് പോയി നമ്മള്‍ മാത്രം ഈടെ ബാക്കിയായി.
അന്നാലും കഞ്ഞികുടിച്ച് ജീവിച്ച് പോന്ന്.

സിറിയയില്‍ നിന്നും ഹൃദയം ഭക്ഷിക്കുന്ന വീഡിയോ }



ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍ നിന്നും മനുഷ്യ സമൂഹത്തെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യം പുറത്തായി. ഏറ്റവും ഒടുവിലായി വിമത നേതാവ് സൈനികനെ വധിച്ചശേഷം ഹൃദയത്തെ ഭക്ഷിക്കുന്ന വീഡിയോയാണ് പുറത്തായത്. ദൃശ്യം ഇതിനിടെ സോഷ്യല്‍ മീഡിയാ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു.

Video shows Syria rebel eating dead soldier's heart, Top videosമനസാക്ഷിയെ ഞെട്ടിപ്പിക്കന്നതാണെന്നാണ് പല ലേകനേതാക്കളുടെയും പ്രതികരണം. ഒരു മനുഷ്യന് ഇങ്ങനെ ചെയ്യാന്‍ കഴിയുമോ എന്ന ചര്‍ച്ചയിലാണ് സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകള്‍


നാളെ ഞാന്‍ സ്ഥലത്തുണ്ടാവില്ല }



sameer, friends, ഞായറാഴ്ച ചങ്ങായിന്റാടെ മങ്ങല്‍ത്തിന് പോവാനുള്ളത് കൊണ്ട് ഞാന്‍ സ്ഥലത്തുണ്ടാവില്ലെന്ന് നിങ്ങളെ സന്തോഷപൂര്‍വം അറിയിച്ചുകൊള്ളുന്നു.
ഞാനില്ലെന്ന്‌വെച്ച് വായിനോട്ടത്തിന് ഒരു കുറവും വരുത്തരുത്. എല്ലാം വേണ്ടതുപോലെ ചെയ്യണം. ഞാന്‍ ബെര്‍മ്പം ഒര് ആറ് മണിയാവും.. പുതിയാപ്പഌളക്കെ പോവാനുണ്ട്.

ഞാന്‍ ബസ്സിന്റെ സമയത്ത് പോവണമോല്ലൂ }


sameer udma
ഇതെന്തു ന്യായം ഇതെന്തു നീതി! പെട്ടെന്നൊരു കല്യാണത്തിന് പോവാനായി ബസ് സ്‌റ്റോപ്പിലേക്ക് പോയതാ. അരമണിക്കൂര്‍ കാത്തിരുന്നിട്ടും ഒരു ബസ്സൂല്ല. ഒര് ബിരിയാണിയും മുടങ്ങി. അല്ലേലും കാക്കത്തൊള്ളായിരം ബിരിയാണിയല്ലേ നമ്മളെ കാത്തിരിക്കുന്നത്. ഞാന്‍ വിട്ടുകൊടുത്തില്ല. വൈകുന്നരേം വരെ അവിടെ നിന്നു. ദേ പാത്തും പതുങ്ങിയും ഒരു പ്രൈവറ്റ് ബസ് വരുന്നു. ചെര്‍ക്കള ഭാഗത്തേക്ക് പേവാനുണ്ടായിരുന്നത് കൊണ്ട് ആര്യാടനെ ആശ്രയിക്കാന്‍ കഴിഞ്ഞില്ല. എന്നാപിന്നെ ഞാന്‍ കുതിരപ്പുറത്ത് കേറി പോവുമായിരുന്നെന്ന് ഞാന്‍ ആ ബസിന്റെ കണ്ടക്ടറോട് പറഞ്ഞ്.

എന്നാലും ബിരിയാണി പോയതിന്റെ രോഷമടക്കാനായില്ല. ഞാന്‍ രണ്ടും കല്‍പിച്ചു ചോദിച്ചു. ടോ ഒന്നരമണിക്കൂറായി ഈടെ കാത്തിരിക്കാന്‍ തുടങ്ങീട്ട് നിങ്ങളൊക്കെ ഇതെവിടെ പോയതാന്ന്. അപ്പോ അവനെന്നോട് ചോദിക്യുവാ ബസ് നിങ്ങളെ സമയത്ത് വരൂല. നിങ്ങള്‍ ബസിന്റെ സമയത്ത് വരണോന്ന്. ഇതെവിടുത്തെ ന്യായം എവിടുത്തെ നീതി. എന്നാലും ആ കണ്ടക്ടറിന്റെ കൈക്ക് നല്ല ബിരിയാണി മണമുണ്ടായിരുന്നു. കൊച്ചു കള്ളന്‍

പൊറോട്ടയും ചതിച്ചു }

sameer, life style,
ലയാളികളുടെ ദേശീയ വിഭവമാണല്ലോ പൊറോട്ടയും സാല്‍നയും. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ 10 രൂപയ്ക്ക് കിട്ടിയിരുന്ന രണ്ട് പൊറോട്ടയ്ക്കും സാല്‍നയ്ക്കും ഇപ്പൊ വില 22. ഹൊ ഇതാണ് ഇന്ത്യ 2050 ആകുമ്പോഴേക്കും ചൈനയ്ക്കു പിന്നില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി മാറുമെന്ന് പറഞ്ഞത്. പാവങ്ങളുടെ ഈ പൊറോട്ടയെയും വികസിപ്പിക്കുന്ന മന്‍മോഹന്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍.

എന്തായാലും പുതിയൊരു പഴഞ്ചൊല്ലും റിലീസായി. കൂടുംതോറും ചെറുതാവുന്ന സാധനം. ഉത്തരം പൊറോട്ട... വിലകൂടുംതോറും വലിപ്പം കുറഞ്ഞുവരികയല്ലേ.. പൊറോട്ടയുടെ രൂപമാണെങ്കില്‍ കേരളത്തിലെ റോഡ് പോലെ. പാവങ്ങളുടെ പൊറോട്ടയില്‍ ടാറിംഗ് നടത്തിയ നിങ്ങളൊന്നും ഒരുകാലത്തും ഗതിപിടിക്കില്ല.

ചെക്കന്റെയൊരു തലവര }




sameer, life style, friends, ഒരാഴ്ച മുമ്പ് തറവാട് ബസ് സ്റ്റോപ്പില്‍ ബീഡിക്കുറ്റി വലിച്ച് വായ് നോട്ടം നടത്തിയിരുന്ന അവന്റെയൊരു തലവര. ഉപ്പാന്റെ തോട്ടത്തില്‍ നിന്ന് അടക്കമോഷണത്തിന് വിദഗ്ധനായ അവന്‍ ഇന്നോവയില്‍ എസിയുമിട്ട് ചുറ്റിക്കറങ്ങുന്നു.


എല്ലാ മാറ്റവും വെറും ഒരാഴ്ച കൊണ്ട്. മോഹന്‍ലാലിന്റെ ഒരു പരസ്യം ഓര്‍മ വരുന്നു. ഒരാഴ്ചകൊണ്ട് എന്ത് സംഭവിക്കും?

ആ പെണ്ണിനെ വളച്ചുകൊടുത്തത് ഞാന്‍. അവസാനം സഹികെട്ട് മോളെ ആ തെണ്ടിക്ക് ആ ഉപ്പ കെട്ടിച്ചോട്ത്ത്.

പറ്റില്ല }


sameer, life style,
10 മണിക്ക് എണീച്ച് പല്ലുംതൊട്ച്ച് നേരെ പാഞ്ഞത് അദ്രായ്ച്ചാന്റെ പീടിയക്ക്. ഇച്ചാ എട്ക്ക് രണ്ട് രണ്ട് സിഗരറ്റ്, പിന്നെ ഒരു സോഡയും. ഇതൊന്നും കേട്ടിട്ട് അദ്രായ്ച്ച കുലുങ്ങിയില്ല. ഞാന്‍ കാത്തിരിക്കുന്നു. മുഷിഞ്ഞപ്പോള്‍ ഞാന്‍ ആവര്‍ത്തിച്ചു. ദേ പഴയതുപോലെതന്നെ. എന്നാലും അനക്കമുണ്ട്. മൂന്നമതൊന്നുകൂടി പറയാന്‍ തുടങ്ങിയപ്പോള്‍ അയാള് പറയാ.. ഇനി പറയണോന്നില്ല, എനിക്ക് കേട്ട്. നേര്‍ത്തല്‍ത്തെ പറ്റ് തീര്‍ക്കാണ്ട് ഇനി കടമില്ലെന്ന്. കേട്ടപ്പൊ ഞാന്‍ ഞെട്ടിപ്പോയി. ഇന്നലവരെ നേരെ കടം തന്നിരുന്ന അദ്രായ്ച്ചവരെ ഇന്ന് കാലുമാറി. മലയാള രണ്ടാന മനോരമയുടെ ഒന്നാം പേജിലതാ ഒരു വാര്‍ത്താ. ശെല്‍വരാജ് കാലുമാറി. വര്‍ഷങ്ങളുടെ പഴക്കമുള്ള വിപ്ലവ നേതാവ് കാലുമാറിയെങ്കില്‍ ഈ അദ്രായ്ച്ച കാലുമാറിയതില്‍ വലിയ കാര്യമൊന്നുമില്ലെന്ന് എനിക്കു തോന്നി.


എന്തായാലും ഇന്നത്തെ രാത്രിക്ക് പണിയായി. തോട്ടിക്ക് തുന്നല്‍ സൂചിയും കെട്ടി ചിക്കു, ആപ്പിള്‍, മന്തിരിയെല്ലൊം എടുത്തേക്കാം. കണക്കുകൂട്ടലുകള്‍ തെറ്റി. അതേവരെ കടയടക്കുമ്പോള്‍ ജാലിക്കരില്‍ വെച്ചിരുന്ന പഴങ്ങല്‍ കാണാനില്ല. എതായാലും ഒരാള്‍ക്ക് ഒരബദ്ധം ഒരിക്കലല്ലേ പറ്റൂ...

നാലക്ഷരത്തിലെ നാല്‍പത് വരികള്‍ }

sameer, Articles,
നാല്‍പതക്ഷരം കൊണ്ട് നാല് കാര്യങ്ങള്‍ പറയുന്നതിനേക്കാള്‍ നാലക്ഷരം കൊണ്ട് നാല്‍പത് കാര്യങ്ങൾ പറയുന്നത് നല്ലതെന്ന അഭിപ്രായമാണെനിക്ക്. നിങ്ങള്‍ക്കൊ? .. വളച്ചുകെട്ടില്ലാതെ കാര്യങ്ങള്‍ നേരാവണ്ണംതന്നെ പറയാം. ഞാന്‍ ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ വര്‍ക്ക് ചെയ്യുന്നതുകൊണ്ട്തന്നെ ഇത്തരം കാര്യങ്ങള്‍ നേരിട്ടറിഞ്ഞിട്ടുള്ളവനാണ്. കൂടുതല്‍ ഉള്ളടക്കത്തിനായി റബ്ബര്‍ ബാന്‍ഡ് പോലെ വാര്‍ത്തകളെ ഇന്ന് വലിച്ചു നീട്ടുകയാണ് ചെയ്യുന്നത്. പത്രങ്ങളില്‍ പേജ് സെറ്റ് ചെയ്യുന്നതിനായി ഇത്തരം പ്രവണതകള്‍ കൂടുതലും ഉപയോഗിക്കുന്നു. ഇനി ലേഖനങ്ങളുടെ കാര്യമെത്തിയാല്‍ ആ യില്‍ തുടങ്ങി Z ൽ  അവസാനിക്കുന്നതുപോലെ.

ഈയിടെ ഫെയ്‌സ്ബുക്കില്‍ ചൂടപ്പംപോലെ വിറ്റുപോയ ഇന്ത്യാ വിഷന്റെ പര്‍ദ്ദാ വിവാദം തന്നെ ഉദാഹരണമാക്കാം. തുടങ്ങിയത് നിതാഖാത് വഴി ഗള്‍ഫ് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള് എന്നാല്‍ അതിനിടയില്‍ പര്‍ദ്ദയെ പ്രാകൃത വേഷമെന്ന് ഇല്ലാത്ത പ്രചരണം നടത്തുകയും എല്ലാം ചെന്നവസാനിച്ചതോ ഒരു വലിയ വിവാദ് തീകുണ്ഡത്തില്‍. അല്ലപിന്നെ ഈ പ്രവസാകിളും പര്‍ദ്ദയും തമ്മിലുള്ള ബന്ധമെന്ത്? അതിന് ഇന്ത്യാ വിഷന്‍തന്നെ മറുപടി നല്‍കുന്നുണ്ട്, ഹല്‍വയും സാമ്പാറും. ഇതുപോലെയാണ് ഇന്നത്തെ വാര്‍ത്തകളും ലേഖനങ്ങളും.

ലേഖനങ്ങള്‍ക്ക് വിഷയങ്ങളില്ലാതാകുമ്പോള്‍ കൃത്രമമായി ഉണ്ടാക്കുകയും അത് ചൂടപ്പം പോലെ വിറ്റഴിക്കുകയും ചെയ്യുന്നു. തീവ്രവാദം, രാഷ്ട്രീയം, പീഡനം എന്നിവ വേണ്ടതുപോലെ എരിവും പുളിയും ചേര്‍ത്ത് ഒരു കൂട്ടുണ്ടാക്കിയാല്‍ പിന്നെ ഒരാഴ്ചത്തേക്കൊന്നും പറയേണ്ട മോനേ... ഊഹപോഹങ്ങള്‍വെച്ച് കൊടുക്കുന്ന ഫീച്ചറുകളെ വായനക്കാര്‍ അപ്പാടെ ഏറ്റെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ നീണ്ടുപോകുന്നു നാലക്ഷരത്തിലെ നാല്‍പ്പത് വരികള്‍.. ഇനി വാര്‍ത്തയിലേക്ക് പോവുകയാണെങ്കില്‍ അവിടെയുമുണ്ട് എരിവും പുളിയും. ചിലപ്പോളെന്നും സൂചനയെന്നുമുള്ള വാക്കുകള്‍ ഉപയോഗിച്ചങ്ങിനെ വാര്‍ത്തകള്‍ രസിപ്പിച്ച് കൊടുക്കുന്നു. അവസാനം വെട്ടിലാകുന്നത് വാര്‍ത്തയില്‍ പരാമര്‍ശിക്കന്നയാളും.

'കാറപകടത്തില്‍ യുവാവ് മരിച്ചു. ഇനി ഈ വാര്‍ത്തയുടെ ഉള്ളടക്കം വര്‍ധിപ്പിക്കാന്‍ ഇയാള്‍ ഇതിനു മുമ്പും മരിച്ചിട്ടുണ്ട്. ഇയാളുടെ ബാപ്പയും കാറപകടത്തിലാണ് മരിച്ചത്. കഴിഞ്ഞ ജനുവരിയിലായിരുന്നു അപകടം. അന്ന് അദ്ദേഹത്തിന്റെ ഉമ്മയ്ക്കും പരിക്കേറ്റിരുന്നു. കോഴിക്കോട് മിംസ് ആശുപത്രിയിലെ ദീര്‍ഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. അതിനിടെയായിരുന്നു മകനെയും മരണം അപകടത്തിന്റെ രൂപത്തില്‍ തട്ടിയെടുത്തത്. ഉമ്മയ്ക്ക് അപകടത്തില്‍ പരിക്കേറ്റതിനാല്‍ നടക്കാന്‍ കഴിയുന്നില്ല. മകള്‍ ഷാഹിനയുടെ സഹായത്തോടെയാണ് ഉമ്മ ഇപ്പോള്‍ ജീവിക്കുന്നത്' ഒരു മരണ വാര്‍ത്തയെയും നല്ലതുപോലെ പൊളപ്പിച്ചു നാല്‍പ്പതു വരിയായാണ് കൊടുക്കുന്നത്.

മരിച്ചയാളുടെ പേര്, ഭാര്യയുണ്ടെങ്കില്‍ അവരുടെയും മക്കള്‍, ഉപ്പ, ഉമ്മ എന്നിവരുടെ പേര്, അപകടം നടന്ന സ്ഥലം, വാഹനം എന്നിങ്ങനെ മതിയാവും. പിന്നെന്തിനാണ് കുടുംബത്തിന്റെ പിന്നാമ്പുറങ്ങളിലെ കഥകള്‍ വാരിവലിച്ചെഴുതുന്നത്. കഴിഞ്ഞു.....

ഇനി നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ചെക്കന്‍ പറഞ്ഞത് നാലക്ഷരത്തിലെ നാല് വരികളെന്ന്, എന്നിട്ട് ഈ ലേഖനമോ അത് നാല്‍പത് വരികളല്ലേ...ന്ന്. അതു മനസിലാക്കാനാണ് കഥ ഇത്രയും നീട്ടിയത്. കൂട്ടുകാരേ ക്ഷമിക്കണം. നാലക്ഷരത്തില്‍ തുടങ്ങി പര്‍ദയില്‍ ഇന്റര്‍വെല്‍ നല്‍കി അവസാനം സ്റ്റോപ്പില്ലാത്ത ബസ് സ്റ്റോപ്പില് ഇറക്കിയതിന്.

Hello friends

Hello friends
 
Support : Creating Website | Johny Template | Mas Template
Copyright © 2013. Sameer Udma - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger